Search This Blog

Sunday 5 December 2010

കിലുക്കം: അണ്‍ എയ്ടെട് സ്കൂള്‍

കിലുക്കം: അണ്‍ എയ്ടെട് സ്കൂള്‍

അണ്‍ എയ്ടെട് സ്കൂള്‍

അണ്‍ എയ്ടെട് മേഘലയില്‍ പുതിയ സ്കൂളുകള്‍ തുടങ്ങാന്‍ കേരള സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നു. ആര്‍ക്കു വേണ്ടിയാണ് ഇത് തുടങ്ങുന്നത് എന്ന് അറിയേണ്ടിയിരിക്കുന്നു. സര്‍ക്കാര്‍ സ്കൂളുകളില്‍ തന്നെ മക്കളെ അയക്കാന്‍ പ്രയാസപ്പെടുന്ന രക്ഷിതാക്കളാണ് കേരളത്തില്‍ കൂടുതല്‍ എന്നിരിക്കെ അണ്‍ എയിടെട് സ്കൂളുകളില്‍ ഭീമമായ ഫീസും തലവരിയും കൊടുത്തു പഠിപ്പിക്കാന്‍ ആര്‍ക്കാണ് കഴിയുക? ഇത് ലാഭക്കൊതിയന്മാരായ ചില സ്ഥാപനങ്ങള്‍ക്ക് വേണ്ടി മാത്രമാണ്.
അണ്‍ ഐടെട് സ്കൂളുകള്‍ ആരംഭിക്കുന്നത്കൊണ്ടു ഏതു സമുധായത്തിന്നാണ് ഗുണം ഉണ്ടാവാന്‍ പോകുന്നത്? ഏതു സ്ഥാപനങ്ങളാണ് സ്വന്തം സമുധായത്തില്‍ പെട്ടവര്‍ക്ക് ഫ്രീ വിദ്യാഭ്യാസമോ ആനുകൂല്യങ്ങളോ നല്‍കുന്നത്? എത്ര പാവപ്പെട്ടവര്‍ക്ക് ഇത്തരം സ്ഥാപനങ്ങളില്‍ അഡ്മിഷന്‍ നല്‍കാറുണ്ട്? ഇവിടേയ്ക്ക് വേണ്ട പുസ്തകങ്ങള്‍ വാങ്ങാന്‍ എത്ര പേര്‍ക്ക് കഴിയും?
ഇത്തരം ഒരുപാട് ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണ്.